കലോൽസവ അണിയറയിൽ കുട്ടികളെ കാണാൻ അതിഥികൾ

ഹയര്‍സെക്കണ്ടറിവിഭാഗം തിരുവാതിരക്കളി മല്‍സരത്തിന് ശേഷം മേക്കപ്പ് അഴിക്കുന്ന കുട്ടികള്‍ക്കിടയിലേക്ക് അപ്രതീക്ഷിതമായി കുറച്ച് അതിഥികളെത്തി. അതും ജര്‍മ്മനിയില്‍ നിന്നുള്ളവര്‍. 

ജര്‍മ്മനിക്കാരായ നാലുപേരും ആലപ്പുഴ കാണാന്‍ വന്നരാണ് കലോല്‍വ വേദികള്‍ നടന്നുകാണുന്നതിനിടെയാണ് മേക്കപ്പഴിക്കുന്ന കുട്ടികള്‍ കണ്ണിലുടക്കിയത്.

പിന്നെ നേരെച്ചന്നൊന്ന് മുട്ടി. പരിചയപ്പെടലുകള്‍. തിരിച്ചുപോകാനൊരുങ്ങുമ്പോള്‍ കുട്ടികള്‍ക്ക് ചെറിയൊരാവശ്യം. വലുതൊന്നുമല്ല. എ ഗ്രേഡ് കിട്ടാനൊന്ന് പ്രാര്‍ത്ഥിച്ചാല്‍ . മതി.മലപ്പുറം പൂക്കാറത്തറ ഹയര്‍സെക്കണ്ടറി സ്കൂളിലെ കുട്ടികള്‍ക്ക് ഫലം വന്നപ്പോള്‍ എ ഗ്രേഡ്