റാന്നി വനംവകുപ്പ് ഓഫീസിനുമുന്നില്‍ പ്രതീകാത്മക തൂക്കിലേറ്റല്‍ സമരം

പൊന്തന്‍പുഴ വലിയകാവ് വനസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ റാന്നി വനംവകുപ്പ് ഓഫീസിനുമുന്നില്‍ പ്രതീകാത്മക തൂക്കിലേറ്റല്‍ സമരം നടത്തി. പട്ടയത്തിനായി 174ദിവസമായിസമരം നടത്തിയിട്ടും അധികൃതര്‍ നടപടി എടുക്കാത്ത സാഹചര്യത്തിലായരുന്നു പ്രതിഷേധം.

കുറ്റപത്രം വായിച്ച് പ്രതീകാത്മകമായി അധികാരികളെ തൂക്കിലേറ്റിയാണ് സമരം നടത്തിയത്. കാലങ്ങളായി തങ്ങള്‍ താമസിക്കുന്ന ഭൂമിക്ക് പട്ടയം നല്‍കണമെന്നാണ് സമരക്കാരുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് 174ദിവസമായി വലിയകാവ് വനസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സമരം തുടരുകയാണ്. 

പൊന്തന്‍പുഴ വനപരിസരത്ത് 1200ല്‍പരം കുടുംബങ്ങളാണ് പട്ടയം നിഷേധിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് സമരം നടത്തുന്നത്. പൊന്തന്‍പുഴ വനംസംരക്ഷിച്ചുകൊണ്ടുതന്നെ പട്ടയം നല്‍കണമെന്നാണ് സമരക്കാരുടെ ആവശ്യം.നേരത്തെ മല്ലപ്പള്ളി താലൂക്ക് ഓഫീസില്‍ പട്ടയത്തിന് അപേക്ഷസമര്‍പ്പിച്ചിരുന്നു.വനംവകുപ്പ് അനധികൃതമായി ഭൂമി പിടിച്ചുവച്ചിരിക്കുകയാണെന്നും സമരക്കാര്‍ ആരോപിക്കുന്നു.