വീടിനു ചുറ്റും ഔഷധചെടികൾ; മാതൃകയായി ഉണ്ണി സാമുവേൽ

വീടിനുചുറ്റും ഔഷധചെടികള്‍ നട്ടുപരിപാലിച്ച് മാതൃകയാകുകയാണ് അടൂര്‍ തൂവയൂര്‍ സ്വദേശി ഉണ്ണി സാമുവേല്‍. 400ല്‍ അധികം ഔഷധചെടികളാണ് വീട്ടുമുറ്റത്തും പരിസരത്തുമായുള്ളത്. ഉത്തരേന്ത്യയില്‍ ജോലി നോക്കിയിരുന്ന ഉണ്ണി ശാമുവേല്‍ ജോലിയില്‍ നിന്ന് വിരമിച്ച ശേഷമാണ് ഔഷധകൃഷിയില്‍ സജിവമായത്.

ത്രിഫല, ത്രിഗന്ധ, ത്രിഗഡു. ഇങ്ങനെ 400ലധികം ഔഷധചെടികള്‍. അത്തി, ഇത്തി,പേരാല്‍,ചെറുള,കോയ്യോന്നി, നിലപ്പന. എന്നിങ്ങനെഎല്ലാം ഔഷധകൃഷിത്തോട്ടത്തിലുണ്ട്. നാഗദന്തി, രുദ്രാഷം, ഭദ്രാഷം ഇവയൊക്കെയാണ് അപൂര്‍വ ഇനങ്ങളായുള്ളത്.

തൊട്ടടുത്തുള്ള ആയുര്‍വേദ ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ ഔഷധചെടികള്‍ തേടി അലയുന്നതുകണ്ടതോടെയാണ് ഉണ്ണിശാമുവേല്‍ ഔഷധകൃഷിയിലേക്ക്തിരിഞ്ഞത്.  ആയുര്‍വേദ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധിയാളുകള്‍ ഔഷധത്തോട്ടം കാണാന്‍ എത്തുന്നുണ്ട്. വരുന്നവര്‍ക്കെല്ലാം ചെടികളെക്കുറിച്ച് വിവരണവും നല്‍കുന്നുണ്ട് ഉണ്ണി ശാമുവേല്‍