തിരുവനന്തപുരത്തു ഒരാഴ്ച മുമ്പ് പണിത ഒാടയുടെ പാര്‍ശ്വഭിത്തി തകര്‍ന്നുവീണു

തിരുവനന്തപുരം ചെങ്കല്‍ പഞ്ചായത്തില്‍ പത്തുലക്ഷം രൂപ മുടക്കി ഒരാഴ്ച മുമ്പ് പണിത ഒാടയുടെ പാര്‍ശ്വഭിത്തി തകര്‍ന്നുവീണു. ഒാടയുടെ നിര്‍മാണത്തില്‍  അഴിമതി നടന്നതായി നേരത്തെ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. പൂര്‍ണമായും പൊളിച്ചു പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.  

അമരവിള മണ്ണടിവിള‌യില്‍ നിര്‍മിച്ച ഒാടയുടെ പാര്‍ശ്വഭിത്തിയാണ് തകര്‍ന്നുവീണത്. 

ഒരു ഉറപ്പുമില്ലാതെ പണിത 166 മീറ്റര്‍ നീളമുള്ള ഭിത്തിയുടെ 25 മീറ്ററാണ് നിലം പൊത്തിയത്. ശേഷിക്കുന്നതും ഏതുസമയവും വീഴാം. ചെങ്കല്‍ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി ഫണ്ടിലെ 9.57 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്. ഭിത്തി പുനര്‍നിര്‍മിക്കാന്‍ കഴിഞ്ഞദിവസം തൊഴിലാളികള്‍ എത്തിയെങ്കിലും നാട്ടുകാര്‍ തടഞ്ഞു .

പാര്‍ശ്വഭിത്തി പൂര്‍ണമായും പൊളിച്ച് പുതിയത് പണിയണമെന്നാണ് ആവശ്യം. അതേസമയം നാട്ടുകാരില്‍ ചിലരാണ് പാര്‍ശ്വഭിത്തി തകര്‍ത്തെന്നാണ് പഞ്ചായത്ത് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ നിലപാട്