തെക്കന്‍ കേരളത്തില്‍ ഹർത്താൽ പൂര്‍ണം; കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ നിര്‍ത്തി

ബിജെപി പിന്തുണയോടെ ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താല്‍ തെക്കന്‍ കേരളത്തില്‍ പൂര്‍ണം. രാവിലെ കെ.എസ്.ആര്‍.ടി.സി ബസിനു നേര്‍ക്ക് തിരുവനന്തപുരം കല്ലമ്പലത്തു കല്ലേറുണ്ടായി. തുടര്‍ന്ന് തിരുവനന്തപുരം ഡിപ്പോയില്‍ നിന്നുള്ള കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. പലയിടങ്ങളിലും പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു.

മെഡിക്കല്‍ കോളജ്,ആര്‍.സി.സി എന്നിവിടങ്ങളിലേക്ക് പോകാന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ വന്നിറിങ്ങിയവരെ സഹായിക്കാനായി പൊലീസ്, വാഹനങ്ങളേര്‍പ്പെടുത്തി. ബിജെപിയുടെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി.