തർക്കം; ചിതറ ഗ്രാമപഞ്ചായത്ത് നിര്‍മിച്ച ഫ്ലാറ്റ് സമുച്ചയങ്ങള്‍ അര്‍ഹര്‍ക്ക് വിതരണം ചെയ്യാനാകുന്നില്ല

ഭരണ പ്രതിപക്ഷ തര്‍ക്കത്തെതുടര്‍ന്ന് കൊല്ലം ചിതറ ഗ്രാമപഞ്ചായത്ത് നിര്‍മിച്ച ഫ്ലാറ്റ് സമുച്ചയങ്ങള്‍ അര്‍ഹര്‍ക്ക് വിതരണം ചെയ്യാനാകുന്നില്ല. യുഡിഫും എല്‍ഡിഎഫും തമ്മിലുള്ള തര്‍ക്കം കാരണം കോടികള്‍ മുടക്കി നിര്‍മിച്ച ഫ്ലാറ്റ് സമുച്ചയങ്ങള്‍ ഉപയോഗിക്കാനാകാതെ നശിക്കുകയാണ്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് രണ്ടുകോടിയോളം രുപ ചെലവാക്കി നിര്‍മിച്ചതാണ് ഈ ഫ്ലാറ്റ് സമുച്ചയങ്ങള്‍. ഭവന രഹിതരായ ഇരുപത് കുടുംബങ്ങള്‍ക്ക് നല്‍കാനാണ് ഫ്ളാറ്റ് നിര്‍മിച്ചത്. യുഡിഎഫിന്റെ നേതൃത്വത്തിലുള്ള കഴിഞ്ഞ പഞ്ചായത്ത് ഭരണ സമതി അര്‍ഹരായവരെ കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നാലെ വന്ന ചിതറ പഞ്ചായത്തിലെ എല്‍ഡിഎഫ് ഭരണസമിതി യുഡിഎഫിന്റെ പട്ടിക പ്രകാരം ഫ്ളാറ്റുകള്‍ വിതരണം ചെയ്യാനാകില്ലെന്ന് നിലപാടെടുത്തു. 

മുന്നണികള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിച്ച് ഫ്ളാറ്റുകള്‍ ഉടന്‍ അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.