പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ സംസ്കരണം; പുതിയ പദ്ധതിയുമായി തിരുവനന്തപുരം നഗരസഭ

പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിന് പുതിയ പദ്ധതിയുമായി തിരുവനന്തപുരം നഗരസഭ. പ്ലാസ്റ്റിക് ശേഖരിച്ച് സിമന്റ് കമ്പനികള്‍ക്ക് നല്‍കാനാണ് ലക്ഷ്യമിടുന്നത്. അടുത്തമാസം പദ്ധതി തുടങ്ങാനാകുമെന്നാണ്  പ്രതീക്ഷ.

ദിവസവും രണ്ടുടണ്‍ പ്ലാസ്റ്റിക് മാലിന്യം കോര്‍പറേഷന്‍ തന്നെ ശേഖരിക്കുന്നുണ്ട്. ഇവ ക്ലീന്‍ കേരള കമ്പനിക്ക് നല്‍കുകയാണിപ്പോള്‍ ചെയ്യുന്നത്. എന്നാല്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പൂര്‍ണമായും ഏറ്റെടുക്കാന്‍ സിമന്റ് കമ്പനികള്‍ തയാറായതോടെയാണ് നഗരസഭയും സമ്മതം മൂളിയത് 

ശേഖരിക്കുന്ന പ്ലാസ്റ്റിക്കുള്‍  വേര്‍ത്തിരിച്ച് സിമന്‍റ് കമ്പനികള്‍ക്ക് എത്തിച്ച് നല്‍കും. ഇത്  ഇന്ധനമായി ഉപയോഗിക്കാനാണ് കമ്പനികളുടെ ലക്ഷ്യം 

എസിസി, ശങ്കര്‍ കമ്പനികള്‍ താല്‍പര്യമറിയിച്ച് മുന്നോട്ട് വന്നിട്ടുണ്ട്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാകുന്നമുറയ്ക്ക് പദ്ധതി ആരംഭിക്കും.