അമ്പലമുക്ക്-പരുത്തിപ്പാറ റോഡ് ഒരാഴ്ച്ചയ്ക്കുള്ളിൽ ഗതാഗതയോഗ്യമാക്കും

രണ്ട് വര്‍ഷമായി തകര്‍ന്നുകിടന്ന തിരുവനന്തപുരം അമ്പലമുക്ക് പരുത്തിപ്പാറ റോഡില്‍ ടാറിങ്ങ് അവസാനഘട്ടത്തില്‍. ഒരാഴ്ച്ചയ്ക്കുള്ളില്‍ ടാറിങ്ങ് പൂര്‍ത്തിയാക്കി റോഡ് ഗതാഗത യോഗ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ് പൊതുമരാമത്ത് വകുപ്പ്. മനോരമ ന്യൂസ് വാര്‍ത്തയെതുടര്‍ന്നാണ് നടപടി.

ഇതായിരുന്നു ഏതാനം ദിവസങ്ങള്‍ക്ക് മുമ്പ് വരെ ഈ റോഡിന്റെ അവസ്ഥയെകുറിച്ച് നാട്ടുകാര്‍ക് പറയാനുണ്ടയിരുന്നത്. എന്നാല്‍ ഇന്നങ്ങനെയല്ല. പ്രതിഷേധങ്ങള്‍ ശക്തമായതോടെ പണി ശരവേഗത്തില്‍ തുടങ്ങി. ഇനി റോഡ് കുത്തിപൊളിക്കാന്‍ ജല അതോറിട്ടി എത്തുമോയെന്ന ആശങ്കയും നാട്ടുകാര്‍ക്കുണ്ട്.

ഒരാഴ്ച്ചയ്കകം പണിപൂര്‍ത്തിയാക്കാമെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ പ്രതീക്ഷ. നിലവില്‍ അമ്പലമുക്ക് മുതല്‍ മുട്ടട വരെ പൂര്‍ണ്ണതോതിലും മുട്ടട മുതല്‍ പരുത്തിപ്പാറ വരെ തകര്‍ന്ന ഭാഗങ്ങളുടെ പാച്ച് വര്‍ക്കും നടത്താനാണ് തീരുമാനം. റോഡ് ടാറിങ്ങ് പൂര്‍ത്തിയാകുന്നതോടെ നഗരത്തിലെ ഗതാഗതകുരുക്കിനും പരിഹാരമാകും.