ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണത്തിനായി വാദ്യകലാകാരന്മാരുടെ വേറിട്ട പ്രകടനം

ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താന്‍ വേറിട്ട  പ്രകടനവുമായി വാദ്യകലാകാരന്മാര്‍. തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ മുന്നില്‍ അവതരിപ്പിച്ച പഞ്ചവാദ്യം നിറഞ്ഞ കൈയടിയോടെയാണ് എല്ലാവരും സ്വീകരിച്ചത് .

നൂറോളം പഞ്ചവാദ്യ കലാകാരന്മാരാണ് പത്മനാഭന്റെ സന്നിധിയില്‍ ഒരുമിച്ചത്. പിന്നെ ഉല്‍സവാന്തരീക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കണ്ടെത്താന്‍ കേരളക്ഷേത്രവാദ്യ കലാ അക്കാദമിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

തിരുവനന്തപുരം മേയര്‍ വികെ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. കൈയ്യടിച്ചുനിന്നവരെല്ലാം കൈയഴിഞ്ഞു സഹായിച്ചാണ് മടങ്ങിയത്.