വെള്ളക്കെട്ട് ഒഴിവാക്കാനായി മുറിച്ച തീരദേശ റോഡ് പുനര്‍നിര്‍മിക്കാന്‍ നടപടിയില്ല

വെള്ളക്കെട്ട് ഒഴിവാക്കാനായി മുറിച്ച തീരദേശ റോഡ് പുനര്‍നിര്‍മിക്കാന്‍ നടപടിയില്ല. മുക്കത്ത് റോഡ് പൊളിച്ചതോടെ കൊല്ലം നഗരത്തിലെത്താന്‍ ഇരുപത് കിലോമീറ്ററോളം അധികം സഞ്ചരിക്കേണ്ട ഗതികേടിലാണ് തീരവാസികള്‍. 

അഭ്യാസ പ്രകടനമല്ല. തീരദേശ റോഡ് മുറിച്ചു കടക്കാനുള്ള പരിശ്രമമാണ്. ഇത്തിക്കരയാറ്റിലെയും പരവൂര്‍ കായലിലെയും ജലനിരപ്പ് താഴ്ത്താനായി കഴിഞ്ഞ മാസം പത്തൊന്‍പതാം തീയതിയാണ് മുക്കത്ത് തീരദേശ റോഡ‍് മുറിച്ചത്. കടലിലേക്കുള്ള നീരൊഴുക്ക് നിലച്ചിട്ട് രണ്ടാഴ്ച്ചയായെങ്കിലും റോഡ് പുനര്‍നിര്‍മിക്കാന്‍ ഇതുവരെ ഒരു നടപടിയുമില്ല.

റോഡ് പൊളിഞ്ഞതോടെ ഇതുവഴിയുള്ള ബസ് സര്‍വീസും നിലച്ചിരിക്കുകയാണ്. റോഡ് പഴയതുപോലെ പണിയുന്നതിന് പകരം റെഗുലേറ്റര്‍ കം ഓവര്‍ബ്രിഡ്ജ് നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഈക്കാര്യം ചൂണ്ടിക്കാട്ടി ജലസേചനമന്ത്രിക്കും കലക്ടര്‍ക്കും നിവേദനം നല്‍കി കാത്തിരിക്കുകയാണ് തീരദേശവാസികള്‍.