സ്വവര്‍ഗരതി നിയമവിധേയമാക്കിയതില്‍ തലസ്ഥാനത്തും ആഹ്ലാദ പ്രകടനം

സ്വവര്‍ഗരതി നിയമവിധേയമാക്കിയതില്‍ തലസ്ഥാനത്തും ആഹ്ലാദ പ്രകടനം. മാനവീയംവീഥിയില്‍ കേക്ക് മുറിച്ച്  ആഹ്ലാദം പ്രകടിപ്പിച്ചവര്‍ , വൈകിയെങ്കിലും തങ്ങളുടെ അവകാശത്തെ നിയമവിധേയമാക്കിയതില്‍ കോടതിക്ക് നന്ദിരേഖപ്പെടുത്തി

 മനുഷ്യരാണെന്ന് അംഗീകരിച്ച കോടതിവിധിയില്‍ ആഹ്ലാദം പ്രകടിപ്പിക്കാനായി അവര്‍ മാനവീയം വീഥിയില്‍ ഒത്തുചേര്‍ന്നു. ആട്ടവും പാട്ടുമായി  ഒത്തുകൂടിയവര്‍ കേക്ക് മുറിച്ച് ആഹ്ലാദം പ്രകടിപ്പിച്ചു. ജീവിക്കാനുള്ള അവകാശം പോലും നിഷേധിച്ചതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത മുന്‍ഗാമികള്‍ക്കുള്ള ആദരമാണ് കോടതിവിധിയെന്നും അവര്‍ പ്രതികരിച്ചു

കോടതിവിധിക്കൊപ്പം സമൂഹത്തിന്റെ മനോഭാവവും മാറണം. തുല്യത അംഗീകരിച്ച കോടതിവിധി ചരിത്രപരമാകാന്‍ ഇതു അനിവാര്യമെന്നും ട്രാന്‍സ്ജെന്‍ഡേഴ്സ് കൂട്ടായ്മ ചൂണ്ടികാട്ടുന്നു