മതിയായ ചികത്സ നൽകാതെ മിണ്ടാപ്രാണിയോട് ക്രൂരത

ആറുമാസത്തിലധികമായി തളച്ചിരിക്കുന്ന ആനയ്ക്ക് മതിയായ ചികില്‍സ നല്‍കുന്നില്ലെന്ന് പരാതി. കൊല്ലം കിഴക്കേകല്ലടയിലാണ് സംഭവം. 

ആന കൊല്ലം പരവൂര്‍ സ്വദേശിയുടെതാണ്. ആറുമാസമായി കിഴക്കേകല്ലട കൊച്ചുപ്ലാംമൂടിലെ ഒരു പറമ്പില്‍ തളച്ചിരിക്കുകയാണ്. എഴുന്നള്ളത്തിനായി കൊണ്ടുവന്നപ്പോള്‍ മദപ്പാട് കണ്ടതിനെതുടര്‍ന്നാണ് തളച്ചത്. മൃസംരക്ഷണവകുപ്പെത്തി ആനയെ പരിശോധിച്ച് മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൊമ്പനെ കാണാനായി ദൂരസ്ഥലങ്ങളില്‍ നിന്നു പൊലും ആളുകളെത്തുന്നത് അപകടത സാധ്യത വര്‍ധിപ്പിക്കുന്നു.

എന്നാല്‍ തിരുവനന്തപുരത്ത് നിന്ന് വിദഗ്ധരെ എത്തിച്ച് ആനയ്ക്ക് ചികില്‍സ നല്‍കിയതായി പാപ്പാന്‍മാര്‍ പറയുന്നു.