'മലയാളം പള്ളിക്കൂടം' അഞ്ചാം വര്‍ഷത്തിലേക്ക്

മാതൃഭാഷയെ പ്രോല്‍സാഹിപ്പിക്കാനായി തുടങ്ങിയ കൂട്ടായ്മ 'മലയാളം പള്ളിക്കൂടം' അഞ്ചാം വര്‍ഷത്തിലേക്ക്. തിരുവനന്തപുരത്ത് നടന്ന ആഘോഷ പരിപാടികള്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. 

മലയാളം അറിയാനായി ഞായറാഴ്ച ക്ലാസുകളോടെയായിരുന്നു മലയാളം പള്ളിക്കൂടത്തിന്റെ തുടക്കം. പിന്നീട് ഭാഷയുടെ പ്രാധാന്യത്തെ കുറിച്ച് പുതു തലമുറയെ ബോധ്യപ്പെടുത്തുക, കവികളേയും , കവിതയേയും പരിചയപ്പെടുത്തുക തുടങ്ങിയവ മുന്‍ നിര്‍ത്തി ക്ലാസുകള്‍, സെമിനാരുകള്‍ ,നാടകങ്ങള്‍ അങ്ങനെ നീണ്ട പ്രവര്‍ത്തനങ്ങള്‍ നാലു വര്‍ഷം പിന്നിട്ടു. മലയാളം അറിയാമെന്നു പറയുന്നത് അഭിമാനമായി കരുതുന്ന പുതുതലമുറയുണ്ടാകണമെന്നു വാര്‍ഷികോഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

കവി മധുസൂധനനന്‍ നായര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തു. പ്രശസ്ത കവിതകള്‍ കോര്‍ത്തിണക്കിയുള്ള തിരുവാതിരയും വിവിധ സ്കൂളുകളി്ല്‍ നിന്നുള്ള കുട്ടികള്‍ അവതരിപ്പിച്ചു.