കൊല്ലം നഗരസഭയുടെ വ്യാപാര സമുച്ചയതിന്റെ പാര്‍ക്കിങ് സ്ഥലം വെള്ളത്തിൽ

കൊല്ലം നഗരസഭയുടെ  പോളയത്തോട്ടെ വ്യാപാര സമുച്ചയതിന്റെ പാര്‍ക്കിങ് സ്ഥലം വെള്ളത്തില്‍. െവള്ളക്കെട്ടുണ്ടായിട്ട് രണ്ടു മാസത്തോളമായെങ്കിലും പ്രശ്നം പരിഹരിക്കാന്‍ നഗരസഭ ഇടപെടുന്നില്ല.   പകര്‍ച്ചവ്യാധി ഭീതിയിലാണ് വ്യാപാരികള്‍.

പ്രളയബാക്കിയല്ല. നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് ഈ വെള്ളക്കെട്ടിന് കാരണം. കൊല്ലം നഗരസഭ കോടികള്‍ മുടക്കി നിര്‍മിച്ച പോളയത്തോട്ടെ ഷോപിങ് കോംപ്ലക്സിന്റെ പാര്‍ക്കിങ് സ്ഥലം കഴിഞ്ഞ രണ്ടുമാസത്തോളമായി ഇങ്ങനെയാണ്.

ഒരടിയോളം പൊക്കത്തിൽ വെള്ളം കെട്ടിനിൽക്കുന്ന പാര്‍ക്കിങ് സ്ഥലം കൊതുകുകളുടെ പ്രജനനകേന്ദ്രമായി മാറിയിരിക്കുകയാണ്. നഗരസഭ അധ്യക്ഷനോടടക്കം പലതവണ പരാതി പറഞ്ഞതാണ്. പക്ഷേ കൃത്യമായി വാടക പിരിക്കുന്നതല്ലാതെ വെള്ളക്കെട്ട് ഒഴിവാക്കാൻ നഗരസഭ ഇതുവരെ ഒന്നും ചെയ്തിട്ടില്ല.