കല്ലടയാറിന്റെ കുറുകെയുള്ള രണ്ടു നടപ്പാലങ്ങള്‍ അപകടാവസ്ഥയില്‍‌

കൊല്ലം മണ്‍റോത്തുരുത്തില്‍ കല്ലടയാറിന്റെ കുറുകെയുള്ള രണ്ടു നടപ്പാലങ്ങള്‍ അപകടാവസ്ഥയില്‍. മൂന്ന് പതിറ്റാണ്ട് മുന്‍പ് പണിത പാലങ്ങള്‍ അറ്റകുറ്റപണി നടത്താത്തിനെ തുടര്‍ന്നാണ് അപകടാവസ്ഥയിലായത്

കല്ലടയാറിന്റെ ശാഖകളായ ചിറയിൽതോടിനും ,മതിരംപ്പള്ളി തോടിനും കുറുകെയുള്ള പാലങ്ങളാണ് അപകടാവസ്ഥയിലായിരിക്കുന്നത്. നട പാലങ്ങളുടെ തൂണും സ്ലാബുമൊക്കെ ഇളകി വീണുകൊണ്ടിരിക്കുകയാണ്. 1985 ല്‍ ജല അതോറിറ്റി നിര്‍മിച്ചതാണ് രണ്ടു പാലങ്ങളും.

ശോച്യാവസ്ഥയിലായതിനെ തുടര്‍ന്ന് പാലങ്ങളിലൂടെയുള്ള യാത്ര നിരോധിച്ചിട്ട് മാസങ്ങളായി.ഇതുമൂലം കിടപ്രംതെക്ക്,പെരുങ്ങാലം പ്രദേശങ്ങളിലെ ആയിരത്തിലധികം കുടുംബങ്ങള്‍ യാത്ര ദുരിതത്തിലാണ്. നിരവധി തവണ പരാതി നല്‍കിയിട്ടും ജനപ്രതിനിധികള്‍ ആരും പ്രശ്നത്തില്‍ ഇടപെട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.