അടൂരില്‍ നടന്നുവന്ന കലാകൂട്ടായ്മയ്ക്ക് സമാപനമായി

അഞ്ചുദിവസമായി പത്തനംതിട്ട അടൂരില്‍ നടന്നുവന്ന കലാകൂട്ടായ്മയ്ക്ക് സമാപനമായി. ക്യാംപില്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു. റിയലിസ്റ്റികും, സര്‍റിയലിസ്റ്റിക്കുമായ ചിത്രങ്ങള്‍. പ്രക‍‍ൃതിയും ദുരന്തവും,വേദനയുമൊക്ക വിഷയങ്ങള്‍.  വര്‍ഷഋതു ചിത്രകല കൂട്ടായ്മയിലില്‍ പിറന്ന ചിത്രങ്ങള്‍ ഇങ്ങനെയൊക്കെ.

കയ്യില്ലാതിരുന്നിട്ടും കാലുകൊണ്ട് കാന്‍വാസില്‍ നിറങ്ങള്‍ നിറച്ച ചിത്രകാരന്‍.അക്രിലിക് ആയിരുന്നു ചിത്രകാരന്‍മാര്‍ മുഖ്യമായും മീഡിയമാക്കിയത്. സമാപന സമ്മേളനം സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി ഉദ്ഘാടനം ചെയ്തു. 

ചടങ്ങില്‍ അടൂര്‍ ഗോപാലകൃഷ്ണനെ ആദരിച്ചു. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി.