അഞ്ചൽ ചിട്ടിതട്ടിപ്പ് കേസില്‍ രണ്ടു പേര്‍ കൂടി അറസ്റ്റിൽ

കൊല്ലം അഞ്ചലിലെ ചിട്ടിതട്ടിപ്പ് കേസില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍. േനരത്തെ അറസ്റ്റിലായ  ചിട്ടി നടത്തിപ്പുകാരി അമ്പിളിയുടെ ഭര്‍ത്താവിനെയും മകനേയുമാണ്  പിടികൂടിയത്. 

ലേലച്ചിട്ടിയുടെ മറവില്‍ അഞ്ചല്‍ പ്രദേശത്തെ നൂറോളം പേരെ കബിളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലാണ് രണ്ടു പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തത്. റിമാന്‍ഡിലുള്ള കേസിലെ ഒന്നാം പ്രതി അമ്പിളിയുടെ ഭര്‍ത്താവ് സജി ഇവരുടെ മകന്‍ പ്രഭുല്‍ എന്നിവരെയാണ് അന്വേഷണ സംഘം കഴിഞ്ഞ ദിവസം പിടികൂടിയത്. പുനലൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

അഞ്ചല്‍ സ്വദേശിയായ അമ്പളിയും ഭര്‍ത്താവ് സജിയും ചേര്‍ന്ന് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ചിട്ടി നടത്തിവരുകയായിരുന്നു. കുറച്ചിട്ടിയില്‍ തുടങ്ങിയ പണമിടപാട് പിന്നീട് ലക്ഷങ്ങളുടെ ലേലച്ചിട്ടിയായി മാറി. കൃത്യമായ ചിട്ടിനടത്തിപ്പിലൂടെ ഇടപാടുകാരുടെ വിശ്വാസവും ഇവര്‍ നേടിയിരുന്നു. ഇതിനിടെ കുടുംബം മറ്റൊരു കച്ചവടത്തിലേക്ക് തിരിഞ്ഞു. കച്ചവടം നഷ്ടമായതോടെ കടപൂട്ടി അമ്പിളിയും സജിയും മുങ്ങി. ഇതോടെയാണ് ചിട്ടി ഇടപാടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്