ആവശ്യമായ ഫിറ്റ്നസില്ലാതെ പത്തനംതിട്ടയിലെ ആംബുലന്‍സ് സര്‍വീസ്

പത്തനംതിട്ട നഗരത്തില്‍ ആംബുലന്‍സുകള്‍  സര്‍വീസ് നടത്തുന്നത് ആവശ്യമായ ഫിറ്റ്നസ്  ഇല്ലാതെ. മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ മിന്നല്‍ പരിശോധനിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു പരിശോധന. 

നിര്‍ത്തിയിട്ടിരുന്ന ആബുലന്‍സുകളിലാണ് മോട്ടോര്‍വാഹന വകുപ്പ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. വേണ്ടത്ര ഫിറ്റ്നസ് ഇല്ലാതെയാണ് ആംബുലന്‍സുകള്‍ സര്‍വീസ് നടത്തുന്നതെന്ന് നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു പരിശോധന.ഇക്കാര്യം ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെടുകയും ചെയ്തു. തകരാര്‍ ഉണ്ടായിട്ടും അത് ശരിയാക്കാതെ സര്‍വീസ് നടത്തിയിരുന്ന ആംബുലന്‍സുകളുടെ സി.എഫ് റദ്ദാക്കി നോട്ടീസ് പതിച്ചു.

പരിശോധന വരും ദിവസങ്ങളിലും തുടരും. സുരക്ഷ ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.‌