ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന് ആവശ്യം, സമരവുമായി ഉദ്ദ്യോഗാർത്ഥികൾ

ബിരുദദാരികള്‍ ഉള്‍പ്പെട്ട ലാസ്റ്റ് ഗ്രേഡ് ലാങ്ക് ലിസ്റ്റ് കലാവധി നീട്ടണമെന്ന ആവശ്യവുമായി ഉദ്യോഗാര്‍ഥികള്‍ സമരത്തില്‍ .ഈ മാസം ലിസ്റ്റിന്റെ കാലാവധി അവസാനിക്കാനിരിക്കെ 53239 പേരുടെ ലിസറ്റില്‍ നിന്ന് 19 ശതമാനം പേര്‍ക്ക് മാത്രമാണ് നിയമനം നടത്തിയത്. നിയമസഭ തിരഞ്ഞെടുപ്പ് ഉള്‍പ്പടെ ലിസ്റ്റിന് വന്ന സമയം നഷ്ടം നികത്തി ആറു മാസം കൂടി ലിസ്റ്റ് നീട്ടണമെന്നാണ് ആവശ്യം

ബിരുദമുണ്ടെങ്കിലും സര്‍ക്കാര്‍ ഓഫീസിലെ തൂപ്പു ജോലിയെങ്കിലും സ്വപനം കാണുന്നവരാണ് കഴിഞ്ഞ 12 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ കാലവര്‍ഷം പെയ്തുനില്‍ക്കുമ്പോഴും സമരം ഇരിക്കുന്നത്. കുടുംബിനികളും പ്രായപരിധി അവസാനിക്കാരായവരും ഇക്കൂട്ടത്തിലുണ്ട്. ബിരുദമുള്ളവരെ ഒഴിവാക്കി നടത്തിയ എല്‍ ജി എസ് റാങ്ക് പട്ടിക വന്നതോടെ പഴയ പട്ടിക ഈ മാസം ഇല്ലാതെയാവും.നിയമസഭ തിരഞ്ഞെടുപ്പ് ഉള്‍പ്പടെ 11 മാസമാണ് നിയമനം നടത്താതെ നഷ്ടമായത്.  43145 പേര്‍ ഇനിയും റാങ്ക് പട്ടകയില്‍ നില്‍ക്കുമ്പോള്‍ ആറുമാസമെങ്കിലും കലാവധി നീണ്ടണമെന്നാണ് ഇവരുടെ അഭ്യര്‍ഥന.

നിലവില്‍ നിയമനം നടത്തിയിട്ടുള്ളതില്‍ 2313 ഒഴിവുകളും അഡ്വൈസ് മെമ്മോ ലഭിച്ചിട്ട് ജോലിയില്‍ പ്രവേശിക്കാതെ വന്ന ഒഴിവുകളിലാണ്. ഇനി ഒരവസരമില്ലാത്ത നൂറുകണക്കിന് ആളുകളുടെ ജീവിതം ഇരുട്ടിലാകുമെന്നിരിക്കെ സര്‍ക്കാരിന്റെ സഹായമാണ് ഇവര്‍ തേടുന്നത്.