ഇതര സംസ്ഥാന വനിതാ തൊഴിലാളികള്‍ക്കായി സാക്ഷരതാ മിഷന്റെ മലയാളം ക്ലാസ്

ഇതര സംസ്ഥാനക്കാരായ വനിതാ തൊഴിലാളികള്‍ക്കായി സാക്ഷരതാ മിഷന്റെ മലയാളം ക്ലാസ്. തിരുവനന്തപുരത്ത് കഴക്കൂട്ടം  കിന്‍ഫ്രയില്‍  ജോലി ചെയ്യുന്ന ഒഡീഷക്കാരായ എഴുപതോളം പേര്‍ക്കായാണ് ക്ലാസ് സംഘടിപ്പിച്ചത്.  

ചങ്ങാതിയെന്ന പദ്ധതിയിലൂടെയാണ് സാക്ഷരതാ മിഷന്‍  ഇതര സംസ്ഥാനക്കാരായ തൊഴിലാളികള്‍ക്ക്  മലയാള ഭാഷ പഠിപ്പിക്കുന്നത്. തുടക്കം എറണാകുളം ജില്ലയിലെ പെരുമ്പാവൂരായിരുന്നു . പിന്നീടത് സംസ്ഥാന വ്യാപകമാക്കി. എന്നാല്‍ വനിതകള്‍ക്കായി മാത്രമൊരു ക്ലാസ് സംസ്ഥാനത്ത് ആദ്യമായാണ് മിഷന്‍ സംഘടിപ്പിക്കുന്നത്. പഠനത്തെകുറിച്ചു പഠിതാക്കള്‍ക്കും മികച്ച അഭിപ്രായം

ഇതര സംസ്ഥാനക്കാരായ കൂടുതല്‍ ആളുകളിലേക്ക് പദ്ധതി എത്തിക്കാനാണ് ശ്രമമെന്നു സാക്ഷരതാമിഷന്‍ അധികൃതരും പറയുന്നു