വീട് അനുവദിക്കാത്തതിനെതിരെ പഞ്ചായത്തിന് മുന്നില്‍ ക‍ഞ്ഞിവെച്ച് വീട്ടമ്മയുടെ പ്രതിഷേധം

വീട് അനുവദിക്കാത്തതിനെതിരെ പഞ്ചായത്തിന് മുന്നില്‍ ക‍ഞ്ഞിവെച്ച് വീട്ടമ്മയുടെ പ്രതിഷേധം. കൊല്ലം പിറവന്തുര്‍ പ‍ഞ്ചായത്തോഫിസിന് മുന്നിലാണ് ആനക്കുളം സ്വദേശിനി കഞ്ഞിവെച്ച് പ്രതിഷേധിച്ചത്.

വീടിനായി സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങി മടുത്ത ഒരു സാധരണക്കാരിയുടെ പ്രതിഷേധമാണിത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ സതി ഏകമകനൊപ്പം ആനക്കുളത്താണ് താമസിക്കുന്നത്. മൂന്ന് സെന്റ് സ്ഥലത്തുള്ള താല്‍കാലിക ഷെഡ് ഏത് നിമിഷവും തകര്‍ന്നു വീഴാം. സ്വന്തമായി കിണറോ,ശുചിമുറിയോ ഇവര്‍ക്കില്ല. വീടിനായി എട്ടുവര്‍ഷമായി അപേക്ഷിക്കുന്നുണ്ടെങ്കിലും ആരും ഇതുവരെ കനിഞ്ഞില്ല.

ഉടന്‍ വീട് അനുവദിച്ചില്ലെങ്കില്‍ പ‍‍ഞ്ചായത്ത് ഓഫിസിന് മുന്നില്‍ അനിശ്ചിതകാല നിരഹാര സമരം ആരംഭിക്കാണ് സതിയുടെ തീരുമാനം.