ഏതു നിമിഷവും അപകടം സംഭവിക്കാം; വർക്കല പാപനാശം കുന്നുകൾ അടർന്നു വീഴുന്നു

അപകടഭീഷണി ഉയര്‍ത്തി തിരുവനന്തപുരം വര്‍ക്കല പാപനാശം കുന്നുകള്‍. പാറക്കെട്ടുകള്‍ അടര്‍ന്നു വീഴുന്നത് പതിവാകുന്നു. കഴിഞ്ഞദിവസം അടര്‍ന്നുവീണ പാറക്കെട്ടുകളില്‍ നിന്നും സഞ്ചാരികള്‍ രക്ഷപ്പെട്ടത് തലനാരിഴക്കെന്ന് നാട്ടുകാര്‍ പറയുന്നു. കുന്നുകള്‍ അപകടഭീക്ഷണിയുയര്‍ത്തുന്നെന്നുള്ള നാട്ടുകാരുടെ പരാതിക്ക്  പാപനാശത്തോളം പഴക്കമുണ്ട്. കോടിക്കണക്കിനു രൂപ എല്ലാ ബജറ്റുകളിലും പാപനാശത്തിനു വേണ്ടി നീക്കിവെയ്്ക്കാറുണ്ടെങ്കിലും നാട്ടുകാരുടെ പരാതിക്കു മാത്രം പരിഹാരമില്ല. 

കല്ലുകള്‍ അടര്‍ന്നാലും ബീച്ചിലേക്ക് വീഴാതിരിക്കാനുള്ള ഉറപ്പുള്ള വേലിയെങ്കിലും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കഴിഞ്ഞദിവസം കല്ലു അടര്‍ന്നു വീണപ്പോള്‍ ബീച്ചില്‍ കുളിക്കുകയായിരുന്ന നാട്ടുകാരുടെ ദേഹത്തുവീഴാത്തത് ഭാഗ്യം കൊണ്ടെന്നും ഇവര്‍ പറയുന്നു വലിയ അപകടമുണ്ടാകുമ്പോള്‍ മാത്രമെ ഇടപെടലുണ്ടാകുകയുള്ളുവെന്ന ഭരണകൂടത്തിന്റെ നിലപാടു മാറണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു