ചരിത്രശേഷിപ്പുകൾ നശിക്കുന്നു; സംരക്ഷിക്കാൻ നടപടിയില്ല

പത്തനംതിട്ട മണ്ണടിയില്‍ ചരിത്ര ശേഷിപ്പുകള്‍ മണ്ണെടുക്കുന്നു. പല്ലവകാലഘട്ടത്തിലെ ശില്‍പവേലകളാല്‍ അലംകൃതമായ കല്‍മണ്ഡപം ഉള്‍പ്പെടെ നശിക്കുന്നവയുടെ പട്ടികയില്‍ വരുന്നു. പുരാവസ്തുവകുപ്പ് വേണ്ടത്ര ശ്രദ്ധനല്‍കുന്നില്ലെന്നാണ് പരാതി. 

ശ്രദ്ധിക്കേണ്ടവര്‍ തിരിഞ്ഞുനോക്കാതായതോടെയാണ് മണ്ണടിയിലെ ചരിത്രശേഷിപ്പുകള്‍ക്ക് നാശം സംഭവിച്ചുതുടങ്ങിയത്. പടയാളികള്‍ക്ക് ഒളിയിടം ഒരുക്കിയ ഗുഹ, പടനിലം ആറിലല്‍ നിന്ന് കണ്ടെടുത്ത ബുദ്ധവിഗ്രഹം, കല്‍മണ്ഡപം എന്നിവയൊക്കെയണ് നശിക്കുന്നവയുടെ പട്ടികയിലുള്ളത്. നാട്ടുരാജാക്കന്‍മാരുടേയും നാടുവാഴികളുടേയും പടയാളികള്‍ ഒളിച്ചിരുന്നതാണ് ഗുഹ. 

കല്‍മണ്ഡപത്തിലെ ശില്‍പങ്ങള്‍ മങ്ങിയതിനൊപ്പം പായല്‍ൂടി. പല്ലവകാലഘട്ടത്തില്‍ ഉള്ളശില്പങ്ങളാണിതെന്നാണ് നിഗമനം. എന്നാല്‍ ഇക്കാര്യങ്ങളെ ഗൗരവമായിക്കാണാനോ സംരക്ഷിക്കാനോ നടപടി ഉണ്ടാകുന്നില്ല. ശില്പങ്ങളും ചരിത്രശേഷിപ്പുകളും നശിക്കുന്നതില്‍ നാട്ടുകാര്‍ പരാതിപറയുന്നുണ്ട്. എന്നാല്‍ സംരക്ഷിക്കാന്‍ നടപടി മാത്രം വരുന്നില്ല.