മുഖം മിനുക്കി തിരുവനന്തപുരം മ്യൂസിയവും മൃഗശാലയും

മുഖം മിനുക്കി തിരുവനന്തപുരം മ്യൂസിയവും മൃഗശാലയും. കടലിലെ തനത് ആവാസ വ്യവസ്ഥ പുനസൃഷ്ടിച്ച് നവീകരിച്ച അക്വേറിയമാണ് പ്രധാന ആകര്‍ഷണം. തണലൊരുക്കാന്‍ വിശ്രമ കേന്ദ്രവും തയാറായിട്ടുണ്ട്. 

പവിഴപ്പുററുകളും നക്ഷത്ര മത്സ്യങ്ങളുമൊക്കെ കാണാന്‍ ഇനി കടലിനടിയിലേയ്ക്കു പോകണ്ട. മ്യൂസിയത്തിലെ അക്വേറിയത്തിലേയ്ക്ക് വന്നാല്‍ മതി .കുട്ടികളുടെ പാര്‍ക്കിനു സമീപത്തായി മനോഹരമായ വിശ്രമ കേന്ദ്രവുമൊരുക്കിയിട്ടുണ്ട്. ബാന്‍ഡ് സ്റ്റാന്‍ഡും മുഖം മിനുക്കി. രണ്ടു കോടി 19 ലക്ഷം മുടക്കിയാണ് അക്വേറിയം നവീകരിച്ചത്.

അവധിക്കാലത്തിന്റെ അവസാന ദിനങ്ങളില്‍ പൂരത്തിരക്കാണിവിടെ. ഇഴഞ്ഞു നീങ്ങിയ നവീകരണ ജോലികള്‍ തീര്‍ന്നപ്പോഴേയ്ക്കും അവധിക്കാലവും അവസാനിക്കാറായി എന്നതു മാത്രമാണ് കാഴ്ചക്കാരുടെ സങ്കടം.