പന്തളത്ത് നെൽകൃഷി വെള്ളത്തിൽ; കർഷകർ ദുരിതത്തില്‍

പന്തളം കരിങ്ങാലി പുഞ്ചയില്‍ അഞ്ചേക്കറിലെ നെല്‍കൃഷി വെള്ളത്തില്‍ മുങ്ങി. കൊയ്ത്തുതുടങ്ങിയ സമയത്ത് തുടര്‍ച്ചയായുണ്ടായ മഴയാണ് കൃഷിനാശത്തിന് കാരണമായത്. കൃഷി നശിച്ചതോടെ കര്‍ഷകർ ദുരിതത്തിലുമായി. 

നൂറുമേനി വിളയിച്ച സന്തോഷത്തിലായിരുന്നു കര്‍ഷകര്‍. എന്നാല്‍ തോരാതെ പെയ്ത മഴ കര്‍ഷകരെ ചതിച്ചു. അധ്വാനം വിഫലമായതിന്റെ ദുഖത്തിലാണ് കര്‍ഷകര്‍. പാകമായ നെല്ല് യന്ത്രമുപയോഗിച്ച് കൊയ്ത്താരാംഭിച്ചിരുന്നു. ആദ്യംകൊയ്ത നെല്ലുമാത്രമാണ് കര്‍ഷകര്‍ക്ക് ലഭിച്ചത്. അവശേഷിച്ചവ മഴയില്‍ നശിച്ചു. പണവും അധ്വാനവും നഷ്ടമായി. ഇനി കൃഷിവകുപ്പോ പഞ്ചായത്തോ സഹായമൊരുക്കും എന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. കൊയ്ത്ത് യന്ത്രം കിട്ടാന്‍ താമസിച്ചതും വിളകൊയ്യാന്‍ താമസിച്ചതിന് കാരണമായി.