ദേശീയപാത വീതികൂട്ടുന്നതിന് തിരുവനന്തപുരം തോന്നയ്ക്കലില്‍ മഹാകവി കുമാരനാശാന്‍ സ്മാരകത്തിന്റെ സ്ഥലമേറ്റെടുക്കുന്നതിനെതിരെ സാംസ്കാരിക കൂട്ടായ്മ. സ്മാരകത്തിന് മുന്നില്‍ കാനായി കുഞ്ഞിരാമന്‍ നിര്‍മിച്ച ശില്‍പങ്ങള്‍ ഉള്‍പ്പടെ ഏറ്റെടുക്കാനാണ് നീക്കം. ശില്‍പങ്ങള്‍ പൊളിച്ചാല്‍ അഞ്ചുകോടിരൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കാനായി ആവശ്യപ്പെട്ടു. ആരാധാനാലയങ്ങള്‍ക്കു നല്‍കുന്ന ഇളവ് ആശാന്‍ സ്മാരകത്തിനും നല്‍കണമെന്നാണ് സാംസ്കാരിക നായകരുടെ ആവശ്യം.
വിശാലമായ ഗ്രന്ഥശാല ,അന്‍പതാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി നിര്‍മിച്ച സ്വാതന്ത്ര്യ സ്മൃതി മന്ദിരം,ശില്‍പം, ഇന്‍സ്റ്റ്യൂട്ടിന്റെ ഭരണവിഭാഗം തുടങ്ങി 34 സെന്റ് സ്ഥലമാണ് കുമാരനാശന്‍ സാംസ്കാരിക ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു നഷ്ടമാകുക.എതിര്‍വശത്ത് ആള്‍പാര്‍പ്പില്ലാത്ത ഭൂമി ഏറ്റെടുക്കാനായിട്ടുണ്ടെന്നും, തൊട്ടടുത്തുള്ള ആരാധാനാലയത്തിന്റെ ഭൂമി ഒഴിച്ചിട്ടിട്ടും ,ആശാന്‍ സ്മാരത്തിനു ആ ഇളവു ലഭിച്ചിട്ടില്ലെന്നു കൂട്ടായ്മ ചൂണ്ടികാട്ടുന്നു.
സര്‍ക്കാര്‍ തീരുമാനം സ്മാരകത്തിന്റെ ഭാവി വികസനത്തിനു തടസമാകുമെന്നും ആരോപിക്കുന്നു. ആശാന്‍ സ്മാരകത്തിനു മുന്നില്‍ നടന്ന പ്രതിഷേധ സമരം കാനായി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു