റാന്നി റേഞ്ചേഴ്സിനും ഈഗിള്‍സ് കടമ്പനാടിനും ജയം

പത്തനംതിട്ട റാന്നി ഫ്ലഡ് ലിറ്റ് സെവന്‍സ് ഫുട്ബോളില്‍ റാന്നി റേഞ്ചേഴ്സിനും ഈഗിള്‍സ് കടമ്പനാടിനും ജയം. കാണികളുടെ ആവേശപൂര്‍വമായ പങ്കാളിത്തത്തിലായിരുന്നു മല്‍സരങ്ങള്‍.

റാന്നിയില്‍ ആദ്യമായാണ് ഫ്ലഡ് ലിറ്റ് സെവന്‍സ് ഫുട്ബോള്‍ മത്സരം നടക്കുന്നത്. കാണികളുടെ പങ്കാളിത്തം ഏറെയുണ്ടായി. ജൂനിയര്‍ വിഭാഗത്തില്‍ തിരുവല്ല എഫ്.സിയെ എതിരില്ലാത്ത ഒരുഗോളിനാണ് റാന്നി റേഞ്ചേഴ്സ് തോല‍പ്പിച്ചത്.

സീനിയര്‍ വിഭാഗത്തില്‍ നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമുകളും തുല്ല്യത പാലിച്ചു. തുര്‍ന്ന് മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഷൂട്ടൗട്ടില്‍ സെവന്‍സ് സ്റ്റാര്‍ പടനിലത്തിനെ പരാജയപ്പെടുത്തി റാന്നി റേഞ്ചേഴ്സ് ചാമ്പ്യന്‍മായി.