സമകാലിക ലോകത്തിന്റെ സങ്കീര്‍ണതകളും സംഘര്‍ഷങ്ങളും ആഘാതമേല്‍പിച്ച 100 മുഖങ്ങള്‍. കരിയില്‍ മുക്കിയ വിരല്‍ കൊണ്ട് പ്രശസ്ത ചിത്രകാരന്‍ ബി.ഡി.ദത്തന്‍ വരച്ച മുഖങ്ങളുടെ ചിത്രങ്ങളാണ് ആസ്വാദകനെ അസ്വസ്ഥനാക്കുന്നത്. തിരുവനന്തപുരം സൂര്യകാന്തി ആര്‍ട് ഗ്യാലറിയില്‍ ഇന്നലെ തുടങ്ങിയ ചിത്രപ്രദര്‍ശനം 25 വരെ നീളും.