ആകാശത്ത് വിസ്മയം തീർത്ത് വ്യോമസേനയുടെ അഭ്യാസപ്രകടനം

ശംഖുമുഖത്തിന്റ ആകാശത്ത് വിസ്മയം തീർത്ത് വ്യോമസേനയുടെ അഭ്യാസപ്രകടനം. വ്യോമസേനയുടെ രക്ഷാപ്രവർത്തന രീതിയാണ് സംവേദന എന്ന പേരിട്ട അഭ്യാസപ്രകടനത്തിലൂടെ കാഴ്ചക്കാര്‍ക്ക് ഒരുക്കിയത്. നാല് ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ സേനകളുമായി സഹകരിച്ച് നടത്തിയ അഭ്യാസം കാഴ്ചക്കാര്‍ക്കും കൗതുകമായി.

ഇത് ബാംബി ബക്കറ്റ്. 4900 ലിറ്റർ വെള്ളം ഇങ്ങനെ കോരിയെടുത്തു തീയണക്കാൻ ഉള്ള മാർഗം. കഴിഞ്ഞ ദിവസം മുക്കുന്നിമലയിൽ തീപിടുത്തമുണ്ടായപ്പോൾ വ്യോമസേന ഉപയോഗിച്ചതും ഇതു തന്നെ. ദുരന്തനിവാരണ സംവിധാനങ്ങള്‍ കോർത്തിണക്കിയ വ്യോമാഭ്യാസത്തില്‍ ശ്രീലങ്ക, ബാംഗ്ലാദേശ്, നേപ്പാൾ, യു.എ.ഇ  രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു

അറബിക്കടലിലെ സുനാമി സാധ്യതയും, അത് പടിഞ്ഞാറൻ തീരത്ത് ഉണ്ടാക്കിയേക്കാവുന്ന ഭൂകമ്പം, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളും മുൻകൂട്ടികണ്ടുള്ള രക്ഷാപ്രവര്‍ത്തനങ്ങളായിരുന്നു അഭ്യാസത്തിലേറെയും