തിരുവനന്തപുരം തമലത്ത് ആര്‍എസ്എസ് പ്രവർത്തകനു വെട്ടേറ്റു

തിരുവനന്തപുരം തമലത്ത് ആര്‍ എസ് എസ് – സിപി എം സംഘര്‍ഷത്തില്‍ ആര്‍ എ സ് എസ്  പ്രവർത്തകനു വെട്ടേറ്റു. തമലം സ്വദേശി  ആര്‍ എസ് പ്രശാന്തിനാണ് വെട്ടേറ്റത്. കൊടിമരം സ്ഥാപിക്കുന്നത് സംബന്ധിച്ചുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. 

രാവിലെ പത്തോടെ തമലം ചുള്ളമുക്കിലായിരുന്നു സംഭവം. ആർഎസ്എസ് പ്രവർത്തകർ കൊടിമരം സ്ഥാപിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഘർഷമുണ്ടായത്. തമലം സ്വദേശിയും ആർഎസ്എസ് പ്രവർത്തകനുമായ ആർ എസ് പ്രശാന്തിനാണ് വെട്ടേറ്റത്. കൈയിൽ വെട്ടേറ്റ ഇയാളെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ച് പേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയതെന്നാണ് പ്രശാന്തിൻറെ മൊഴി.

വളരെ കാലമായി സിപിഎം-ആർഎസ്എസ് സംഘർഷം നിലനിൽക്കുന്ന പ്രദേശമാണ് തമലം. സ്ഥലത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പൂജപ്പുര പൊലീസാണ് കേസ് അന്വേഷിക്കുന്നത്.