സുരക്ഷാ വീഴ്ച; വൻകിട സ്ഥാപനങ്ങൾക്കെതിരെ അഗ്നിശമനസേന നടപടിക്ക്

മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാത്ത വൻകിട സ്ഥാപനങ്ങൾക്കെതിരെ അഗ്നിശമനസേന നടപടിക്ക്. തിരുവനന്തപുരം കിംസ് ആശുപത്രി, പാലന മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, കരുണ മെഡിക്കൽ കോളജുൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തദ്ദേശസ്വയംഭരണ സെക്രട്ടറിക്ക് നോട്ടിസ് നൽകി . ആശുപത്രികള്‍, മാളുകള്‍, തിയേറ്ററുകള്‍, ഹോട്ടലുകള്‍ ഉൾപ്പെടെ 200 വന്‍കിട കെട്ടിടങ്ങളിൽ മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലെന്നായിരുന്നു അഗ്നിശമനസേനയുടെ റെയ്ഡിലെ കണ്ടെത്തൽ

ഇതര സംസ്ഥാനങ്ങളില്‍  സമീപകാലത്തുണ്ടായ തീപിടിത്തങ്ങള്‍ കണക്കിലെടുത്താണ് ഒാപ്പറേഷന്‍ അഗ്നിസുരക്ഷ എന്ന പേരിൽ അഗ്നിശമന സേന റെയ്ഡ് നടത്തിയത്. ഞെട്ടിക്കുന്ന സുരക്ഷാ വീഴ്ചകളാണ് സംസ്ഥാനത്തെ മിക്ക വൻകിട കെട്ടിടങ്ങളിലും കണ്ടെത്തിയത്. അപ്രതീക്ഷിതമായി ഉണ്ടാകുന്ന തീപിടുത്തങ്ങളെ പ്രതിരോധിക്കാനുള്ള സംവിധാനം സ്ഥാപിക്കുന്നതിൽ  സംസ്ഥാനത്തെ ആശുപത്രികള്‍, മാളുകള്‍, തിയേറ്ററുകള്‍, ഹോട്ടലുകള്‍ ഉൾപ്പെട്ട 200 വൻകിട കെട്ടിടങ്ങൾ വീഴ്ചവരുത്തി . തുടർന്നാണ് കടുത്ത നടപടികളിലേക്ക് നീങ്ങാനുള്ള സേനയുടെ നീക്കത്തിനു പിന്നിൽ

നേരത്തെ എ.ഹേമചന്ദ്രൻ ഡയറക്ടർ ജനറലിയിരുന്നപ്പോൾ സംസ്ഥാനത്തെ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാത്ത സ്ഥാപനങ്ങളിൽ പരിശോധന നടത്തിയെങ്കിലും സമ്മർദത്തെ തുടർന്ന് റിപ്പോർട്ട് വെളിച്ചം കണ്ടില്ല. ഇപ്പോഴും സമ്മർദം ഉണ്ടാകുമോ എന്നുള്ള ചോദ്യത്തിന് തച്ചങ്കരിയുടെ അഭിപ്രായം ഇതായിരുന്നു