തിരുവനന്തപുരം ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉല്‍സവത്തിന് തുടക്കമായി. ക്ഷേത്രമുറ്റത്ത് കണ്ണകീചരിതം തോറ്റംപാട്ട് തുടങ്ങി. ദ്രാവിഡ സംസ്കൃതിയുമായി ബന്ധപ്പെട്ട ആറ്റുകാല്‍ ഉല്‍സവത്തിന്റെ പ്രധാന ചടങ്ങായ പൊങ്കാല അടുത്തവെള്ളിയാഴ്ചയാണ്.

ശ്രീകോവില്‍ നിന്ന് കൊണ്ടുവന്ന ദീപം തോറ്റംപാട്ട് തറയില്‍ എത്തിച്ചതോടെ ആറ്റുകാല്‍ ഉല്‍വസത്തിന് തുടക്കം. ഇളങ്കോവടികളുടെ ചിലപ്പതികാരത്തിലെ കണ്ണകിയുടെ കഥ ഇനി പത്തുദിവസം ഇവിടെ പാടും.

വര്‍ഷങ്ങളായി തോറ്റം പാടിയിരുന്ന കൊഞ്ചിറവിള ഗോവിന്ദനാശാന്റെ മകനാണ് പാരമ്പര്യം തുടരുന്നത്. അടുത്തമാസം രണ്ടിനാണ് പൊങ്കാല