ആറ്റിങ്ങലിൽ മാമം പാലത്തിനടുത്ത് സ്കൂൾവാൻ പുഴയിലേക്ക് മറിഞ്ഞു

തിരുവനന്തപുരം ആറ്റിങ്ങലിൽ മാമം പാലത്തിനടുത്ത് സ്കൂൾവാൻ പുഴയിലേക്ക് മറിഞ്ഞു. വിദ്യാർഥികൾക്ക് നിസാര പരുക്ക്.  സ്വകാര്യ സ്കൂളിൽ നിന്നും വിദ്യാർഥികളെ കയറ്റിവന്ന വാൻ , കയറ്റം ഇറങ്ങവെ നിയന്ത്രണം വിട്ടാണ് പുഴയിലേക്ക് മറിഞ്ഞത്. വിദ്യാർഥികളും പൊതുജനങ്ങളും ധാരാളം സഞ്ചരിക്കുന്ന,  അപകടം നടന്ന പാതക്ക് , കൈവരി (പാർശമതിൽ) വേണമെന്നത് നാട്ടുകാരുടെ ദീർഘകാല ആവശ്യമാണ്

പുഴയിൽ വെള്ളം കുറവായതിനാലാണ് വലിയ അപകടം ഒഴിവായത്. അപകടത്തിൽപെടുമ്പോൾ സ്കൂൾ വാനിൽ പതിനേഴ് വിദ്യാർഥികളുണ്ടായിരുന്നു. പരുക്കേറ്റ വിദ്യാർഥികൾക്ക് സമീപത്തെ സ്വകാര്യ ആശുപ്ത്രികളിൽ പ്രാഥമിക ശിശ്രൂഷ നൽകി.അപകടം നടന്നയുടൻ സമീപത്തുണ്ടായിരുന്ന നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയത്.നിരന്തരം അപകടമുണ്ടാകുന്ന മേഖലയിൽ പാർശമതിൽ (കൈവരി) വേണമെന്ന് നാട്ടുകാർ നിരന്തരം ആവശ്യപ്പെടുന്നെങ്കിലും ഇതുവരെയും പരിഹാരമായിട്ടില്ല. 

സമീപത്തുള്ള ഒരു ഗവൺമെന്റു സ്കൂളുൾപ്പെടെ മൂന്നു സ്കൂളിലേക്കുള്ള കുട്ടികൾ സഞ്ചരിക്കുന്ന വഴിയാണ് ഇങ്ങനെ അപകട പാതയായി നിൽക്കുന്നത്.