ചിലര്‍ അങ്ങനെയാണ്. എന്തിനേയും അവര്‍ നിസാരമായങ്ങ് മറികടക്കും. പത്തനംതിട്ട തണ്ണിത്തോട് റോഡരുകില്‍കണ്ട തമിഴ്നാട്ടുകാരന്‍ അക്കൂട്ടത്തില്‍ ഒരാളാണ്. അപകടത്തിലുണ്ടായ വൈകല്യത്തെ തോല്‍പ്പിച്ചൊരാള്‍. വര്‍ഷങ്ങളായി സുബ്രമഹ്ണ്യന്റെ തൊഴിലിടം കേരളത്തിലെ റോഡരികുകളാണ്.
പുലര്‍ച്ചെ ആറുമണിക്ക് പണിതുടങ്ങുന്നതാണ്. സന്ധ്യയാകുംവരെ ആത് നീളും.സംഘത്തിലുള്ള മറ്റുള്ളവര്‍ ചെയ്യുന്ന അതേ ജോലി അതേ അളവില്‍ പൂര്‍ത്തിയാക്കുന്നൊരാള്‍. പക്ഷേ മറ്റുള്ളവരെപ്പോലെ അല്ലാത്തൊരാള്‍.