ഭക്ഷ്യമേളയില്‍ രുചിയും  നന്‍മയും ഒരുപോലെ നിറയ്ക്കുകയാണ് തലസ്ഥാനത്തെ സ്ത്രീക്കൂട്ടായ്‌മയായ ആശ്രയ വോളന്‍റിയര്‍  ഓര്‍ഗനൈസേഷന്‍. തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്‍ററിലെ രോഗികള്‍ക്കായി ധനസമാഹരണം ലക്ഷ്യമിട്ടാണ്  ഭക്ഷ്യമേള ഒരുക്കിയത്. 

  

രുചിയേറിയ വിഭവങ്ങളും വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം മേളയിലുണ്ട്. ഇത് വാങ്ങുന്നവരും വില്‍ക്കുന്നവരുമെല്ലാം നന്‍മയുടെ സന്ദേശം കൂടിയാണ് പങ്കുവെക്കുന്നത്. റീജണല്‍ ക്യാന്‍സര്‍ സെന്ററില്‍ ചികില്‍സക്കെത്തുന്ന നിര്‍ധനരായ രോഗികള്‍ക്ക് മാനസികവും സാമ്പത്തികവുമായ സഹായം നല്‍കിവരുന്ന ആശ്രയ വേളന്റിയര്‍ ഒാര്‍ഗനൈസേഷനാണ് മേളനടത്തുന്നത്. നാനൂറോളം സ്ത്രീകളുടെ കൂട്ടായ്മയായ ആശ്രയയുടെ ഭക്ഷ്യമേള തിരുവന്തപുരം സബ് കളക്ടര്‍ ദിവ്യ എസ്.ഐയ്യര്‍ ഉദ്ഘാടനം ചെയ്തു

വെള്ളയമ്പലം സെന്റ് തെരേസാസ്  പള്ളി ഒാഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന ഭക്ഷ്യമേളക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രുചിയൂറുന്ന വിഭവങ്ങള്‍ക്കൊപ്പം തുണിത്തരങ്ങള്‍ക്കും  ആഭരണങ്ങള്‍ക്കും ആവശ്യക്കാരേറെയാണ്.