അര്‍ബുദ നിരീക്ഷണ കേന്ദ്രം നിലനിര്‍ത്തുന്നതിനാവശ്യമായ മുഴുവന്‍ ചെലവുകളും ഗ്രാമ ബ്ളോക്ക് പഞ്ചായത്തുകള്‍ ഏറ്റെടുക്കാമെന്നറിയിച്ചിട്ടും പൂട്ടല്‍ നീക്കവുമായി മുന്നോട്ടു പോകുകയാണ് ആര്‍ സി സി. ഇതിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ഗ്രാമ ബ്ളോക്ക് പഞ്ചായത്തുകള്‍. പതിനേഴ് പഞ്ചായത്തുകളിലെ ആയിരക്കണക്കിനാളുകള്‍ക്ക് പ്രയോജനം നല്‍കുന്നതാണ് മംഗലപുരത്തെ സെന്റര്‍.
വീടുകള്‍ കയറിയിറങ്ങി ബോധവത്കരണം നടത്തി ആളുകളെ അര്‍ബുദ പരിശോധനയ്ക്ക് സന്നദ്ധരാക്കുക വിദഗ്ധ പരിശോധന ആവശ്യമെങ്കില്‍ സെന്ററിലേയ്ക്കെത്താന്‍ പ്രേരിപ്പിക്കുക തുടര്‍ ചികില്‍സ ഉറപ്പുവരുത്തുക മംഗലപുരത്തെ സെന്ററിലെ ജീവനക്കാര്‍ ഇരുപത്തിരണ്ടു വര്‍ഷമായി ഈ ദൗത്യം നിര്‍വ്വഹിക്കുന്നു. പതിനായിരങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതി അവസാനിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് പഞ്ചായത്ത്.
ജനപ്രതിനിധികള്‍ ഒന്നു ചേര്‍ന്ന് ആരോഗ്യവകുപ്പിനും പരാതി നല്‍കി, നാട്ടുകാര്‍ പ്രതിഷേധിക്കുമ്പോഴും പഠന പ്രോജ്ട് അവസാനിച്ചെന്നും പുതിയ രോഗികളെ സ്വീകരിക്കേണ്ടെന്നുമാണ് ആര്‍ സി സി നിലപാട്. സെന്റര്‍ അടച്ചു പൂട്ടാതിരിക്കാന്‍ സര്‍ക്കാരിടപെടലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
മലപ്പുറം നിലമ്പൂരില്‍ കോളറണ്ടായ പ്രദേശങ്ങളില്‍ ആരോഗ്യ ഉദ്യോഗസ്ഥരുടെ പരിശോധന ആരംഭിച്ചു. കോളറ പടരാന്‍ കാരണമായെന്ന് സംശയിക്കുന്ന മമ്പാട്ടെ സ്ഥാപനം പൂട്ടി സാമ്പിളുകള്‍ പരിശോധിക്കുന്നുണ്ട്. കോളറ സംശയത്തോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന മമ്പാട് സ്വദേശിയുടെ രക്ത സാമ്പിളുകളുടെ പരിശോധനാഫലം ലഭിച്ചിട്ടില്ല. നിലമ്പൂര്‍ , ഏറനാട് താലൂക്കുകളിലെ എല്ലാ വീടുകളിലും കയറിയിറങ്ങി ആരോഗ്യ ഉദ്യോഗസ്ഥരും ആശവര്‍ക്കര്‍മാരും പരിസര ശുചീകരണം ഉറപ്പാക്കുന്നുണ്ട്.