പത്തനംതിട്ട തണ്ണിത്തോട് കെ.എസ്.ആർ.ടി.സി ബസുകൾക്കു നേരെയുള്ള ആക്രണമണം തുടർക്കഥയാവുന്നു. കെ.എസ്.ആർ.ടി.സി ജീവനക്കാരും നാട്ടുകാരും പലപ്രാവശ്യം പരാതിനൽകിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ല. സ്വകാര്യബസ് ലോബിയാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആക്ഷേപം. ബസ്തകർത്തവർക്ക് പാർട്ടിപിന്തുണ ഉള്ളതിനാൽ അധികൃതർ കുറ്റക്കാരെ സംരക്ഷിക്കുകയാണെന്നും നാട്ടുകാർ ആരോപിക്കുന്നു.ഒരു സൂപ്പർ ഫാസ്റ്റ്  അടക്കം കഴിഞ്ഞദിവസം രണ്ട് കെ.എസ്.ആർ.ടി.സി ബസുകളാണ് തകർത്തത്. ബസ് ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

പലപ്രാവശ്യം കെ.എസ് ആർ.ടി.സി ബസുകൾക്ക് നേരെ ആക്രമണമുണ്ടായി. വനിതാകണ്ടക്ടർക്കെതിരെ വധഭീഷണിമുഴക്കി. എന്നിട്ടും പൊലീസിനോ, അധികൃധർക്കോ കുലുക്കമില്ല. സി.പി.എം ലോക്കൽനേതാവിന്റെ നേതൃത്വത്തിലാണ് കെ.എസ്.ആർ.ടി.സി ബസുകൾ തകർക്കുന്നതെന്നാണ് ആരോപണം.

മുൻപ്  കെ.എസ്.ആർ.ടി.സി ബസുകൾ തകർത്തപ്പോൾ സി.പി.എം ജില്ലാഘടകം ഇടപെട്ട്കേസ് ഒതുക്കി. ജില്ലാകമ്മിറ്റിയിൽ നിന്ന്കിട്ടുന്ന പിന്തുണയാണ്  ലോക്കൽ നേതാവിന് ധൈര്യംപകരുന്നത്. എന്നാൽ പ്രദേശത്തെ സി.പി.എം പ്രവർത്തകർക്ക് ഇയാളോട് കടുത്ത എതിർപ്പാണുള്ളത്.