ഇളങ്കമംഗലം പാലം അപകടാവസ്ഥയിൽ

അടൂർ ഏനാത്ത് കല്ലടയാറിന് കുറുകെയുള്ള ഇളംഗമംഗലം പാലം അപകടാവസ്ഥയിൽ. സ്കൂൾകുട്ടികളുടെ സ്ഥിരം നടപ്പുപാതയായ പാലം അപകടത്തിലായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ല. നാലുവർഷം മുൻപാണ് പാലം സ്ഥാപിച്ചത്. പാലത്തിന്റെ സ്ലാബുകൾ പലയിടത്തും ദ്രവിച്ച് നശിച്ച നിലയിലാണ്. പാലം നിർമിച്ചശേഷം ഇന്നുവരെ അറ്റകുറ്റപണികളും നടത്തിയിട്ടില്ല. സമീപത്തെ സ്കൂൾ കുട്ടികള്‍ക്ക് സ്കൂളിൽപോകാനുള്ള എളുപ്പവഴികൂടിയാണ് ഇളംഗമംഗലം പാലം. 

നാലുവർഷം മുൻപ് കെൽ എന്നകമ്പനിയാണ് പാലത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. കൊല്ലം ജില്ലയിലെ കുളക്കട പഞ്ചായത്തിനയും പത്തനംതിട്ടജില്ലയിലെ ഏഴംകുളംപഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന പാലമാണിത്. നാട്ടുകാരുടെ സഹായത്തോടെ ഇടക്ക് അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. പാലത്തിന്റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി പ്രദേശവാസികൾ പരാതി നൽകിയെങ്കിലും അധകൃതരുടെ ഭാഗത്തുനിന്ന് ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല