വേറിട്ടലഹരി വിരുദ്ധയഞ്ജവുമായി ഒരുസംഘം വിദ്യാര്‍ഥികള്

വായനയാണ് ലഹരി എന്നസന്ദേശവുമായി മയക്കുമരുന്ന് ഉപയോഗത്തിനെതിരെ പ്രതികരിക്കുകയാണ് ഒരുസംഘം വിദ്യാര്‍ഥികള്‍. പത്തനതിട്ട മേക്കൊഴൂര്‍ മാര്‍ത്തോമ്മ ഹൈസ്കൂളിലെ വിമുക്തി ക്ലബിന്റെ നേതൃത്വത്തിലാണ് വേറിട്ടലഹരി വിരുദ്ധയഞ്ജം നടത്തുന്നത്. 

ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്നതാണ് പരിപാടി. യഞ്ജത്തിന്റെഭാഗമായി പൂര്‍വവിദ്യാര്‍ഥികള്‍ നല്‍കിയ പുസ്തകങ്ങള്‍ മേക്കൊഴൂര്‍ ലക്ഷംവീട് കോളനിയില്‍ വിതരണംചെയ്തു. ചടങ്ങ് ഡെപ്യൂട്ടി എക്സൈസ് കമ്മിഷ്ണര്‍ മുഹമ്മദ് റഷീദ് ഉദ്ഘാടനംചെയ്തു. 

പദ്ധതിയുടെ ഭാഗമായി എക്സ്സൈസ് ഉ്ദ്യോഗസ്ഥരുടെ സഹായത്തോടെവീടുകളില്‍ സന്ദര്‍ശനവും ബോധവത്കരണവും നടത്തും. ചടങ്ങില്‍കുട്ടികള്‍ ലഹരിവിരുദ്ധപ്രതിഞ്ജയെടുത്തു. ആദ്യപടിയായി പദ്ധയില്‍ അന്‍പതുവീടുകളാണ് തെരെഞ്ഞെടുത്തിരിക്കുന്നത്.