പൊതിച്ചോറിന് കറിയൊരുക്കാൻ ജൈവപച്ചക്കറി കൃഷി

തിരുവനന്തപുരം മെഡിക്കൽ കോളജിലെ പൊതിച്ചോറ് പദ്ധതിക്ക് പിന്നാലെ ജൈവപച്ചക്കറി കൃഷിയുമായി ഡി.വൈ.എഫ്.ഐ. പൊതിച്ചോറ് ഒരുക്കുന്ന വീട്ടുകാർക്ക് സൗജന്യമായി ജൈവപച്ചക്കറി നൽകാനായാണ് കൃഷി തുടങ്ങുന്നത്. മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിലെ കൃഷിക്ക് തുടക്കമായി. 

തിരുവനന്തപുരം മെഡിക്കൽ കോളജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോറ് നൽകുന്ന ഹൃദയപൂർവം എന്ന പദ്ധതി ജനുവരിൽ ഒരു വർഷം തികയുകയാണ്. ഇതോടെയാണ് രണ്ടാംഘട്ടമായി സ്നേഹപൂർവം എന്ന പേരിൽ പച്ചക്കറികൃഷി തുടങ്ങുന്നത്.. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ വിത്ത് വിതച്ച് കൃഷി തുടങ്ങി. 

മെഡിക്കൽ കോളജിലെ വിതരണത്തിന് പൊതിച്ചോറ് തയാറാക്കി നൽകുന്നത് വിവിധയിടങ്ങളിലെ വീട്ടുകാരാണ്. ഇവർക്ക് സൗജന്യമായി ജൈവപച്ചക്കറി നൽകുകയാണ് കൃഷിയുടെ ലക്ഷ്യം. പൊതിച്ചൊറൊരുക്കുന്നരൊടുക്കളയ്ക്ക് വിഷച്ചാറൊഴിക്കാത്ത പച്ചക്കറിയെന്നതാണ് മുദ്രാവാക്യം. ആദ്യം 170 മേഖലാ കമ്മിറ്റികളിലും പിന്നാലെ രണ്ടായിരത്തോളം യൂണിറ്റ് കമ്മിറ്റികളിലും കൃഷി തുടങ്ങാനാണ് തീരുമാനം.