തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അഴിമതി ഇല്ലാതാക്കും: എ.പത്മകുമാർ

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അഴിമതി ഇല്ലാതാക്കുമെന്ന് പുതിയ പ്രസിഡന്റ് എ.പത്മകുമാർ. ആറൻമുളയിൽ നൽകിയ സ്വീകരണ സമ്മേളനത്തിലാണ് പുതിയ പ്രസിഡന്റിന്റെ പ്രഖ്യാപനം. 

ആറൻമുള ക്ഷേത്രത്തിന് സമീപത്തുനിന്ന് വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെയാണ് പുതിയ ദേവസ്വം ബോർഡ് പ്രസിഡന്റിനെ വേദിയിലേക്ക് ആനയിച്ചത്. എ. പത്മകുമാറിന്റെ നാവിൽ ആദ്യാക്ഷരം കുറിച്ച ഗുരുനാഥൻ തെക്കേടത്ത് ഇല്ലത്ത് വി.വി.മൂസത് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ദേവസ്വം ബോർഡിലെ അഴിമതി ഇല്ലാതാക്കുമെന്ന് പുതിയ പ്രസിഡന്റ് പറഞ്ഞു. 

ബോർഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളെയും ഒരുപോലെ പരിഗണിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. ആറൻമുള ക്ഷേത്രവികസനത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്നും പത്മകുമാർ ഉറപ്പു നൽകി. ജൻമനാട്ടിൽ ഒരുക്കിയ സ്വീകരണത്തിൽ നിരവധിപേർ പങ്കെടുത്തു.