ഓട്ടിസത്തിന്റെ ഇരുളിൽ നിന്ന് പ്രതീക്ഷയുടെ പുതിയ കാലത്തേക്ക് നടന്നുകയറി നയൻ

ഓട്ടിസത്തിന്റെ ഇരുളിൽ നിന്ന് പ്രതീക്ഷയുടെ പുതിയ കാലത്തേക്ക് നടന്നുകയറുകയാണ് കൊല്ലം പൂത്തൂർ സ്വദേശി നയൻ എന്ന മൂന്നാംക്ലാസുകാരൻ. സംസാരിക്കാനുള്ള കഴിവില്ലെങ്കിലും ജർമൻ ഉൾപ്പടെ പത്തൊൻപതു ഭാഷകൾ അറിയാം. തോന്നയ്ക്കൽ സത്യസായി മന്ദിറിലെ വിദ്യാർഥിയാണ് ഇൗ കുരുന്നു പ്രതിഭ 

അമ്മ പ്രിയങ്കയോട് ഒപ്പം വീടിന്റെ പടികളിറങ്ങിവരുന്ന നയൻ ഓട്ടിസത്തെ അതിജീവിച്ച് ഉയരങ്ങൾ താണ്ടുകയാണ്. സംസാരിക്കാനാവാത്ത നയനേ പുറം ലോകവുമായി ബന്ധിപ്പിക്കുന്നത് ലാപ് ടോപ്പാണ്.അമ്മ പ്രിയങ്കയാണ് ലാപ്പ്ടോപ്പിന്റെ ഉപയോഗവും ,അക്ഷരങ്ങളും ചെറിയ വാക്കുകളും മകനേ പഠിപ്പിച്ചു കൊടുത്തത്. പിന്നീട് അവൻ തന്റെ വിരലുകൾ കൊണ്ട് ലാപ്ടോപ്പിൽ ജേർണി ഓഫ് സോൾ എന്ന കവിതയെഴുതി. അത് പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ടു. വിദ്യാഭ്യാസമന്ത്രിയാണ് പ്രകാശനം ചെയ്തത്. നയനിൽ ഒരു ചരിത്രകാരനും ശാസ്ത്രകാരനും ചിന്തകനും ഉണ്ട്. ലോകത്തുള്ള മിക്ക കാര്യങ്ങളെപ്പറ്റിയും നയന് ഉത്തരമുണ്ട്. പക്ഷെ അത് ആരെങ്കിലും പഠിപ്പിച്ചു കൊടുത്തതല്ല. ചോദ്യങ്ങൾ നൽകിയാൽ ഉത്തരം ലാപ്പ്ടോപ്പിൽ ടൈപ്പ് ചെയ്യും. പുരാണങ്ങളെപ്പറ്റിയും നല്ല അറിവാണ് ഈ മൂന്നാം ക്ലാസുകാരന്. ശ്രീകൃഷ്ണൻ ജനിച്ചത് എവിടെന്ന ചോദ്യത്തിന് കാരാഗൃഹത്തിൽ എന്നായിരുന്നു മറുപടി 

മൂന്നാ ക്ലാസിലാണെങ്കിലും ഏഴാം ക്ലാസ് വരെയുള്ള കണക്കുകളേപ്പറ്റിയുള്ള ചോദ്യങ്ങൾക്ക് ഉത്തരമുണ്ട്. 19 ഭാഷകളിൽ ചോദ്യങ്ങൾ ചോദിച്ചാൽ അതേ ഭാഷയിൽ മറുപടി ടൈപ്പ് ചെയ്തു കാണിക്കും നയൻ. ഓട്ടിസം ബാധിച്ച കുട്ടികളേ ഓർത്ത് തളരേണ്ടതിന്റെ ഓരോ കുടുംബത്തേയും ഓർമപ്പെടുത്തുകയാണ് നയൻ 

നയൻ എഴുതിയ കഥ ,.സൈൻലൻഡ് ഇൻ മൊബൈൽ എന്ന ഷോട്ട് ഫിലിമായി.പ്രകൃതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം നൽകാനാണ് ഏറെ താല്പര്യം. എവിടെ നിന്നാണ് ഈ അറിവുകൾ ലഭിക്കുന്നതെന്ന് നയനോട് ഒരിക്കൽ ചോദിച്ചു.ബ്ലസ് ഓഫ് ഗോഡ് എന്ന മറുപടിയാണ് ലാപ്ടോപ്പിൽ ടൈപ്പ് ചെയ്തത്. ചരിത്രത്തിൽ കയ്യൊപ്പ് ചാർത്തുകയാണ് ലക്ഷ്യമെന്ന് നയൻ മാതാപിതാക്കളെ ഇതിനോടകം തന്നെ അറിയിച്ചിട്ടുണ്ട്.