ക്രിസ്മസിന്റെ വരവറിയിച്ച് കേക്കുകൾ തയാറായി തുടങ്ങി

ക്രിസ്മസിന്റെ വരവറിയിച്ച് ഹോട്ടലുകളിൽ കേക്കുകൾ തയാറായി തുടങ്ങി. തിരുവനന്തപുരത്തെ ഹിൽട്ടൻ ഗാർഡനിൽ ഒരുങ്ങുന്നത് നൂറ്റമ്പത് കിലോയോളം ഫലവർഗങ്ങൾ അടങ്ങിയ കേക്കാണ്. 

ക്രിസ്മസിനെ വരവേൽക്കാനുള്ള ആവേശവും ആഘോഷവും കേക്ക് മിക്സിങ്ങിലും കാണാം. ഹോട്ടലുകാർക്കൊപ്പം അതിഥികളായെത്തിയവർ പോലും കേക്ക് മിക്സിങ്ങിൽ പങ്കെടുക്കും. ഹോട്ടൽ ഹിൽട്ടൻ ഗാർഡനിലെ കേക്കിൽ നിറയുന്നത് കശുവണ്ടിയും ജെറിപ്പഴങ്ങളും തുടങ്ങി പലവിധ പഴങ്ങളും ഫലവർഗങ്ങളുമാണ്. എല്ലാം ചേർന്ന് നൂറ്റമ്പത് കിലോയോളം വരും. 

തേനടക്കമുള്ള ചേരുവകൾ ചേർത്തെടുക്കുന്ന കേക്ക് മിക്സിങ്ങ് ഇരുപത് മിനിറ്റുകൊണ്ട് പൂർത്തിയാകും. എന്നാൽ കേക്കായി മാറണമെങ്കിൽ ഒന്നരമാസം കൂടി കാത്തിരിക്കണം. മിക്സിങ്ങിന് ശേഷമുള്ള 45 ദിവസങ്ങൾ വായു കടക്കാത്ത രീതിയിൽ സൂക്ഷിക്കും. അതിന് ശേഷം അറിയാം കേക്കിന്റെ യഥാർത്ഥ രുചി.