പെൺവാണിഭ സംഘാംഗത്തെ കൊന്ന് തള്ളിയ കേസിൽ നാല് പേർ അറസ്റ്റിൽ

തിരുവനന്തപുരത്തെ ഓൺലൈൻ പെൺവാണിഭ സംഘാംഗത്തെ കൊന്ന് മൈസൂരുവിൽ കൊണ്ടുതള്ളിയ കേസിൽ നാല് പേർ അറസ്റ്റിൽ. ബാലപീഡന കേസിൽ പൊലീസ് തിരയുന്ന അടൂർ സ്വദേശി രഞ്ചു കൃഷ്ണയാണ് കൊല്ലപ്പെട്ടത്. പെൺവാണിഭ സംഘത്തിലെ സ്ത്രീയുടെ മകളെ പീഡിപ്പിച്ചതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണമായത്. 

തിരുവനന്തപുരത്തെ ഓൺലൈൻ പെൺവാണിഭ സംഘത്തിലെ മുഖ്യകണ്ണിയായിരുന്നു അടൂർ സ്വദേശി രഞ്ചു കൃഷ്ണൻ. ഏപ്രിൽ 27ന് രഞ്ചുവിനെ മൈസുരൂവിലെ വനമേഖലയിൽ മരിച്ചനിലയിൽ കണ്ടെത്തി. തിരുവന്തപുരം സിറ്റിയിലെ ·ഷാഡോ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇത് കൊലപാതകമാണെന്ന് കണ്ടെത്തിയതും നാല് പ്രതികളെ പിടികൂടിയതും. രഞ്ചു അടങ്ങുന്ന പെൺവാണിഭ സംഘത്തിലെ അംഗങ്ങളായ അഭിലാഷ്, ദീപക്, ഹരിലാൽ, ഷാഹിർ എന്നിവരാണ് പിടിയിലായത്. 

ഈ കേസിലെ ഒരു പ്രതിയുടെ മകനെ രഞ്ചു പ്രകൃതിവിരുദ്ധ പീഡനത്തിനും ഇവരോടൊപ്പമുള്ള മറ്റൊരു സ്ത്രീയുടെ മകളെ ലൈംഗിക പീഡനത്തിനും ഇരയാക്കിയിരുന്നു. ഇതിലുള്ള വൈരാഗ്യം മൂലം രഞ്ചുവിനെ കാറിലിട്ട് മർദിച്ച് കൊലപ്പെടുത്തിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. രഞ്ചു മരിച്ചതോടെ മൃതദേഹം മൈസൂരിവിലെത്തിച്ച് ഉപേക്ഷിക്കുകയായിരുന്നു. പീഡനക്കേസിലെ പ്രതിയായതിനാൽ ഒളിവിൽ പോയെന്ന് പൊലീസ് കരുതുമെന്നായിരുന്നു സംഘത്തിന്റെ പ്രതീക്ഷ. ഇതിനിടയിൽ ഇവരിൽ നിന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചതാണ് അറസ്റ്റിലേക്ക് നയിച്ചത്.കൺട്രോൾ റൂം എ,സി.പി വി.സുരേഷ്കുമാറിന്റെ നേതൃത്തിലെ സംഘമാണ് മൂന്നാറിൽ നിന്ന് പ്രതികളെ പിടികൂടിയത്.