പാലക്കാട് ചുരത്തിന്‍റെ സുസ്ഥിരത അടിസ്ഥാനമാക്കിയുള്ള ദ്വിദിന സെമിനാറിന് തുടക്കം. ചുരത്തിലെ ജൈവ വൈവിധ്യം സംരക്ഷിക്കേണ്ടതിന്‍റെ ആധികാരികമായ പഠനമാണ് സെമിനാറിന്‍റെ ലക്ഷ്യം. അന്‍പതിലധികം ശാസ്ത്രജ്ഞരും പ്രകൃതി സ്നേഹികളും ഉള്‍പ്പടെ പങ്കെടുക്കുന്ന സെമിനാറിലെ മികച്ച ആശയങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കും.
പാലക്കാട് ചുരം സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയെ സംബന്ധിച്ചും, ജൈവ വൈവിധ്യവും, കാര്‍ഷിക ജൈവ വൈവിധ്യവും സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യം സംബന്ധിച്ചുമാണ് രണ്ട് ദിവസത്തെ സെമിനാര്‍. പാലക്കാട് ചിറ്റൂര്‍ കോളേജില്‍ സെമിനാറിന്‍റെ ഉല്‍ഘാടനം മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. ചുരത്തിന്‍റെ ആയൂര്‍വേദ സാധ്യതകള്‍, ഭൗമശാസത്ര സാമൂഹ്യ ചരിത്രം, ഫലഭൂഷ്ടമായ മണ്ണ്, എന്നിവയെ കുറിച്ച് സെമിനാറില്‍ ചര്‍ച്ച ചെയ്യും.
നാല് വേദികളിലായി നടക്കുന്ന സെമിനാറില്‍ അന്‍പതിലധികം ശാസ്ത്രജ്ഞരും പ്രകൃതി സ്നേഹികളും വ്യവസായ പ്രമുഖരും ഉള്‍പ്പടെ പങ്കെടുക്കും. സെമിനാറില്‍ ഉയര്‍ന്നു വരുന്ന മികച്ച ആശയങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. ചുരത്തിന്‍റെ ഗവേഷക സാധ്യതകളും പരിശോധിക്കുന്നുണ്ട്.