പാലക്കാട് മണ്ണാർക്കാട് ഉപജില്ല ശാസ്ത്രോത്സവത്തിൽ ഇന്നലെ അർണബ് പ്രവീൺ എന്ന അഞ്ചാം ക്ലാസുകാരനായിരുന്നു എല്ലാം കയ്യടിയും. കുണ്ടൂർക്കുന്ന് വി.പി.എ യു പി സ്കൂളിലെ വിദ്യാർഥിയായ അർണബ് അവശതകളോട് 'നോ' പറഞ്ഞാണ് മേളകളിൽ ശ്രദ്ധേയനാകുന്നത്.

കാലാവസ്ഥ വ്യതിയാനവും കാടിന്‍റെ സ്വാഭാവിക മാറ്റവും, മനുഷ്യനും വന്യജീവികളുടെ കടന്നു കയറ്റവും ശാസ്ത്രോൽസവത്തിൽ കുഞ്ഞു അർണബിന്റെയും സുഹൃത്ത് ആദിത് സന്തോഷിന്റെയും പ്രമേയമിതായിരുന്നു. യു.പി വിഭാഗം സാമൂഹിക ശാസത്ര മേളയിലെ വർക്കിങ്ങ് വിഭാഗമായിരുന്നു മത്സര ഇനം. പരിമിതികളെ ഒരുതരത്തിലും വകവെക്കാതെ അവൻ മൽസരിച്ചു. വനവും വന്യജീവികളുടെ പ്രശ്നവും തുറന്നു കാണിക്കുന്ന മോഡൽ. വനത്തോട് ചേർന്നു തോട്ടങ്ങളുടെയും, കൃഷി ഭൂമിയുടെയും വിപുലീകരണവും വന്യജീവി ആക്രമണം, സഞ്ചാര പാത ശോഷണം, ഭക്ഷ്യ ദൗർബല്യം എന്നിങ്ങനെയുള്ള വിഷയങ്ങളാണ് അർണബ് ചൂണ്ടിക്കാണിക്കുന്നത്. 

ശാസ്ത്രമേളയിൽ മാത്രമല്ല കലോത്സവങ്ങളിലും മൽസരിക്കാറുണ്ട്. സ്കൂളിലെ അധ്യാപകരും, പിതാവ് കെ പ്രവീണും, അമ്മ കുണ്ടൂർകുന്ന് ടി എസ് എൻ എം HS ലെ അധ്യാപിക കെ സി ദിവ്യയും അർണബിന് പൂർണ പിന്തുണയുമായി കൂടെയുണ്ട്. ആദ്യമായി സമ്പൂർണ്ണ വിദ്യാർത്ഥി കേന്ദ്രീകൃതമായി നടക്കുന്ന മേള കൂടിയാണിത്. പ്രത്യേക പരിഗണന ലഭിക്കുന്നവർക്കും അവസരം ലഭിക്കും. ഉപജില്ലയിൽ തന്നെ ആദ്യത്തെ വിദ്യാർഥിയാണ് അർണബ്.

ENGLISH SUMMARY:

Arnab Praveen is the focus keyword. Arnab Praveen, a fifth-grader, won accolades at the Mannarkkad Sub-District Science Festival for his project on climate change and human-wildlife conflict, showcasing resilience and creativity.