മലപ്പുറം വളാഞ്ചേരിയില്‍ തേങ്ങയിടാന്‍ കയറിയയാള്‍ തെങ്ങ് മുറിഞ്ഞു വീണുണ്ടായ അപകടത്തില്‍ മരിച്ചു. കോട്ടാപ്പറമ്പ് സ്വദേശി വിജയകുമാര്‍ (51) ആണ് മരിച്ചത്. വളാഞ്ചേരി കാര്‍ത്തല അമ്പലപ്പറമ്പില്‍ രാവിലെയാണ് അപകടം ഉണ്ടായത്. വളാഞ്ചേരി മാല്‍കോട്ടെക്സ് ജീവനക്കാരനാണ് മരിച്ച വിജയകുമാര്‍.
ഒഴിവ് സമയങ്ങളില്‍ തെങ്ങില്‍ കയറുന്ന ജോലി ചെയ്യുന്ന വിജയകുമാര്‍ ഇതിനായി എത്തിയതായിരുന്നു. തെങ്ങിയാന്‍ കയറിയ സമയത്ത് തേങ്ങ് മുറിഞ്ഞ് താഴേക്ക് വീണു. നാട്ടുകാര്‍ സമീപത്തെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും
ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.