മഞ്ചേരി മെഡിക്കല്‍ കോളജിലെ ബി.എസ്.സി നഴ്സിങ് വിദ്യാര്‍ഥികളോട് സര്‍ക്കാര്‍ കാട്ടുന്നത് കടുത്ത അവഗണന. ക്ലാസ് മുറി മുതല്‍ ഹോസ്റ്റല്‍ സൗകര്യം വരേയുളള പരിമിതികള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തുകയാണ് വിദ്യാര്‍ഥികള്‍. ബിഎസ്.സി നഴ്സിങ് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി പുതിയ കെട്ടിടം നിര്‍മിക്കാന്‍ വേണ്ടിയുളള ഭൂമി ഏറ്റെടുപ്പുപോലും അനിശ്ചിതമായി നീളുകയാണ്.

 

 

പേരിന് വിദ്യാര്‍ഥികള്‍ പഠിക്കുന്നത് സര്‍ക്കാര്‍ മെ‍ഡിക്കല്‍ കോളജിലാണ്.പക്ഷെ കാര്യങ്ങളെല്ലാം പരമദയനീയം.ആകെയുളള രണ്ടു ക്ലാസ് മുറികളാണ് നാലു വര്‍ഷത്തെ 233വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ ആകെയുളളത്. 24അധ്യാപകര്‍ ആവശ്യമുളളപ്പോള്‍ പ്രിന്‍സിപ്പാള്‍ അടക്കം ആകെയുളളത് 7പേര്‍.

 

 

നിലവില്‍ എംബിബിഎസ് വിദ്യാര്‍ഥികളുടെ ഹോസ്റ്റലിന്‍റെ ഒരു ഭാഗം ഉപയോഗപ്പെടുത്തിയാണ് 3 ബാച്ചുകളിലെ വിദ്യാര്‍ഥികളുടെ താമസം. ഒരു കുടുസുമുറിയില്‍ 6 പേര്‍ വീതമാണ് തിങ്ങി ഞെരുങ്ങി കഴിയുന്നത്.

 

 

ഭൂമി ഏറ്റെടുപ്പ് എത്രയും വേഗം പൂര്‍ത്തിയാക്കണം എന്നു കൂടി ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥികളുടെ സമരം. മഞ്ചേരി മെഡിക്കല്‍ കോളജിലെ പരിമിതികള്‍ പരിഹരിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ കാലങ്ങളായി അവഗണിക്കുകയാണ്.

ENGLISH SUMMARY:

B.Sc. Nursing students at Manjeri Medical College have launched a hunger strike protesting against severe infrastructure deficiencies and government neglect. With only two classrooms for 233 students across four years and a critical shortage of teaching staff, the students are demanding immediate land acquisition for a new building and better hostel facilities.