നാല് പേര്‍ക്ക് പുതുജീവന്‍ നല്‍കി ഇരുപത് വയസുകാരന്‍ വിഷ്ണു യാത്രയായി. മസ്തിഷ്ക മരണം സംഭവിച്ച കോഴിക്കോട് വടകര ഇരിങ്ങല്‍ സ്വദേശിയുടെ നാല് അവയവങ്ങളാണ് ദാനം ചെയ്തതത്. വൃക്കയുമായി ആംബുലന്‍സ് കോഴിക്കോട് മിംസ് ആശുപത്രിയില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് പുറപ്പെട്ടു.
തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ഇന്നലെയാണ് വിഷ്ണുവിന് മസ്തിഷ്ക മരണം സംഭവിച്ചത്. തീരാ നോവിലും കുടുബം അവയവദാനത്തിനുള്ള തീരുമാമെടുത്തു. രണ്ട് വൃക്കകളും കരളും നേതൃപടലങ്ങളുമാണ് ദാനം ചെയ്തത്. കോഴിക്കോട് മിംസ് ആശുപത്രിയില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് ആംബുലന്‍സ് മാര്‍ഗം വൃക്ക എത്തിച്ചു.
വിഷ്ണുവിന്‍റെ മറ്റൊരു വൃക്കയും കരളും കോഴിക്കോട്ടെ സ്വാകാര്യ ആശുപത്രികളിലും നേതൃപടലങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലുമാണ് മാറ്റിവെയ്ക്കുന്നത്.