കോഴിക്കോട് കാപ്പ കേസ് പ്രതിയെ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ച് നാട്ടുകാർ . കോഴിക്കോട് വളയം പുളിയാവ് സ്വദേശി മന്ദാട്ടിൽ അജ്മൽ (34) ആണ് പിടിയിലായത്. നിരവധി കേസുകളിൽ പ്രതിയായ അജ്മലിനെ കാപ്പ ചുമത്തി നാട് നടത്തിയിരുന്നു.
ഈയടുത്ത് മന്ദാട്ടില്‍ അജ്മല്‍ ഓടിച്ച വാഹനം ഓട്ടോറിക്ഷയിൽ തട്ടുകയും ഇയാള്‍ നിർത്താതെ പോകുകയും ചെയ്തതായി നാട്ടുകാർ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് കാർ തിരിച്ചറിയുകയും ബുധനാഴ്ച വൈകുനേരം കടേക്കച്ചാലിലെ ആളൊഴിഞ്ഞ സ്ഥലത്ത് കാർ കണ്ടെത്തുകയുമായിരുന്നു.
പൊലീസിനെ കണ്ട ഉടന്‍ കാറെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച അജ്മല്‍ ആംബുലൻസിന് ഉൾപ്പെടെ ഇടിച്ചുകൊണ്ടാണ് സഞ്ചരിച്ചത്. എന്നാല്‍ അജ്മല്‍ അപകടം വരുത്തിവയ്ക്കുന്നത് കണ്ടതോടെ നാട്ടുകാര്‍ നേരിട്ടിറങ്ങി അജ്മലിനെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് കുറ്റ്യാടി പൊലീസില്‍ ഏല്‍പ്പിക്കുകയും കുറ്റ്യാടി പൊലീസ് ഇയാളെ വളയം പൊലീസിന് കൈമാറുകയുമായിരുന്നു.